വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. ഇന്നലെയും ഇന്നുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം മെഴുതിരി കത്തിച്ചു പ്രതിഷേധം നടക്കുകയാണ്. ചാവക്കാട്, കോഴിക്കോട് , പന്തളം, പാലക്കാട്, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

അതെ സമയം ഡല്‍ഹിയില്‍ കേരള ഹൗസിന് മുന്നില്‍ മെഴുകു തിരി കൊളുത്തി സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൈരളി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

 

രണ്ട് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ കേരളത്തിലും വലിയ പ്രതിഷേധം ഉയരുകയാണ്. സംഭവത്തില്‍ യാതൊരു പ്രതികരണവും നടത്താത്ത ഇടത് സാംസ്‌ക്കാരിക നായകര്‍ക്കെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.