കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് എല്ലാം കോണുകളില്‍ നിന്നും ഉയരുന്നത്. മുഖ്യമന്ത്രിക്ക്് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ചയാണ് പ്രതികള്‍ക്ക് സഹായകമായത്. അതിനിടെ പിണറായി വിജയനെന്ന മുഖ്യമന്ത്രിയില്‍ തന്നെയാണ് പ്രതീക്ഷയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ സര്‍ക്കാരില്‍ തന്നെയാണ് വിശ്വസിക്കുന്നത്. മഹിജയെന്ന അമ്മയെ വച്ച് നാടകം കളിച്ചവരോടും കെവിന്‍ കേസില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചവരോടും തന്നെയാണ് പറയുന്നത്.വാളയാറിലെ കുരുന്നുകള്‍ക്ക് നീതി ലഭിച്ചിരിക്കുമെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രതികളെ വെറുതെ വി്ട്ടതിന് പിന്നാലെ സര്‍ക്കാര്‍ ശിശുക്ഷേമസമിതി ചെയര്‍മാനെ മാറ്റി. കേസ് അപ്പീലിന് പോകും. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും പുനരന്വേഷണവും കൂടി വേണമെന്നും മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി കുറിപ്പില്‍ ആവശ്യപ്പെടുന്നു.