കൊച്ചി: വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രിയ്ക്ക് അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ന്യായീകരിക്കാത്തതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

പൊലീസിനാണോ പ്രൊസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിക്കുമെന്നും മേഴ്‌സി കുട്ടിയമ്മ പറഞ്ഞു.

കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂഖോ അറിയിച്ചു .

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഗുരതരവീഴ്ചയാണ് ഉണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.