തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിന്റെ ശരീരം സാധാരണ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാല്‍ കുടുംബാംഗങ്ങളും പ്രധാന പാര്‍ട്ടി നേതാക്കളുമല്ലാതെ മറ്റു സന്ദര്‍ശകരെ അനുവദിക്കുന്നില്ല.
ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.