ല​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്നു. ന​വം​ബ​ര്‍ 13ന് ​ഡ​ല്‍​ഹി​യി​ല്‍ എ​ത്തു​ന്ന അ​ദ്ദേ​ഹം സു​സ്ഥി​ര വി​പ​ണി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, സാ​മൂ​ഹി​ക ധ​ന​കാ​ര്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്തും. ബ്രെ​ക്സി​റ്റി​നു ശേ​ഷം ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര ക​രാ​ര്‍ ഉ​റ​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ബ്രി​ട്ട​ന്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്.

എ​ഴു​പ​തു​വ​യ​സു​ള​ള ചാ​ള്‍​സി​ന്‍റെ പ​ത്താ​മ​ത്തെ ഔ​ദ്യോ​ഗി​ക ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. 2017 ന​വം​ബ​റി​ല്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും ഭാ​ര്യ കാ​മി​ല്ല​യും ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഡ​ച്ച​സ് ഓ​ഫ് കോ​ണ്‍‌​വാ​ള്‍, ബ്രൂ​ണൈ, ഇ​ന്ത്യ, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ന​ട​ത്തി​യ സം​യു​ക്ത​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.