ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ബയോണില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഫ്രാന്‍സിലെ ഒരു മുസ്ലിം പള്ളിയിലാണ് വെടിവെപ്പ്‌ഉണ്ടായത് . വെടിവയ്പ്പ് നടത്തിയതായി സംശയിക്കുന്ന ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

84 കാരനായ ഇയാള്‍ക്ക് വലതുപക്ഷ ബന്ധമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ വ്യക്തി 2015 ല്‍ മറൈന്‍ലെ പെന്നിന്റെ ദേശീയ റാലി പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. 74,78 വയസുള്ള രണ്ടുപേരാണ് കൊല്ലപ്പെട്ടത്.