ഹൂസ്റ്റണ്‍: എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇതുപോലൊരു ഷോ. മലയാളികളുടെ മനസ്സ് കീഴടക്കിയ കലാസദ്യയായിരുന്നു ഇത്. പൂരം എന്ന പേരിലെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ സ്റ്റേജ് ഷോ കാണികള്‍ക്ക് സമ്മാനിച്ചത് ആഹ്ലാദത്തിന്റെ പുത്തന്‍ അനുഭൂതി. മനസ്സറിഞ്ഞ് ചിരിച്ച്, നാദചിലങ്കകള്‍ നൂപരധ്വനികളായി, ഹര്‍ഷാരവത്തിന്റെ പുത്തന്‍ രാഗതാളലയങ്ങള്‍ നിറഞ്ഞ പൂരം ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മയായി. ഇതു പോലൊരു ഷോ മലയാളികള്‍ അനുഭവിച്ചത് ഏറെക്കാലത്തിനു ശേഷമായിരുന്നു.

സുരാജായിരുന്നു ഷോയുടെ ഹൈലൈറ്റ്. 30 ലധികം വ്യത്യസ്‌ത ഭാഷകളിൽ പാടുന്ന, ലോകമ്പാടും ആസ്വാദക വൃന്ദമുള്ള സാം ശിവയുടെ പ്രകടനം, സ്റ്റേജിനെ ഇളക്കി മറിച്ചു. അമേരിക്കയിലടക്കം, ലോകമെമ്പാടും നൂറു കണക്കിന് സ്റ്റേജ് ഷോകൾ സംവിധാനം ചെയ്ത, ഏഷ്യാനെറ്റിലെ ക്രീയേറ്റീവ് പ്രൊഡ്യൂസറായിരുന്ന പ്രതാപ് നായരുടെ സംവിധാനത്തിൽ അരങ്ങേറിയ ഷോയുടെ സ്ക്രിപ്റ്റ്, പ്രശസ്ത തിരക്കഥാകൃത്തു സുനീഷ് വാരനാട്‌ ആണ്. മാളു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബിജു കട്ടത്തറ, കൈരളി മൂവീസിന്റെ മാത്യു വര്‍ഗീസുമായിരുന്നു നാഷണല്‍ സ്‌പോണ്‍സര്‍മാര്‍. അവരുടെ കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇങ്ങനെ ഒരു ഷോ കൊണ്ടു വരാന്‍ സാധിച്ചതാണു പരിപാടിയുടെ അത്യുഗ്രന്‍ വിജയത്തിനു കാരണമായത്. അത്‌ലാന്റയിലാണ് അടുത്ത ഷോ. ന്യൂജേഴ്‌സിയില്‍ നടക്കുന്ന പരിപാടിയോടെ പൂരം ഷോയ്ക്ക് കൊട്ടിക്കലാശമാകും.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍  ഒക്ടോബര്‍ 27 ഞായറാഴ്ച വൈകുന്നേരം 4.30നായിരുന്നു പരിപാടി. സ്റ്റഫോഡിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പൂരം 2019 കൊടിയിറങ്ങി. നാഷണല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ജിജു കുളങ്ങരയുടെ പ്രവര്‍ത്തനങ്ങള്‍ പരിപാടി വിജയിക്കാന്‍ ഏറെ സഹായിച്ചു.

അമേരിക്കയില്‍ വന്‍ ജനശ്രദ്ധനേടി മുന്നേറുന്ന പൂരം ഷോ സൂപ്പര്‍ താരം സുരാജ് വെഞ്ഞാറമ്മൂട് നയിക്കുന്ന ടീമില്‍ പ്രമുഖ താരങ്ങളായ പ്രശസ്ത കോമഡി താരം അസീസ് നെടുമങ്ങാട്, അനീഷ് കുറിയന്നൂര്‍, മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, ഗായകന്‍ വൈഷ്ണവ് ഗിരീഷ്, സുനീഷ് വാരനാട്, നിയ സരയൂ, നയന ഡെല്‍സി, ശ്രീജിത്ത്, ശരത്, സ്റ്റാന്‍ലി എന്നിവരാണ് ഉള്ളത്.

Photo credit: Naveen Kochoth