ഫിലാഡല്‍ഫിയ:  എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ്  ഇന്‍ പെന്‍സില്‍വാനിയയുടെ ആഭിമുഖ്യത്തില്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പി എ ദേവാലയത്തില്‍വെച്ചു നടത്തപ്പെട്ട ബൈബിള്‍ ക്വിസില്‍ വിവിധ മലയാളി ക്രൈസ്തവ സഭകളില്‍ നിന്നുമുള്ള ധാരാളം പേര്‍ ആവേശത്തോടെ പങ്കെടുത്തു.  ഒക്ടോബര്‍ 20 നു നടത്തപ്പെട്ട ബൈബിള്‍ ക്വിസില്‍ പങ്കെടുത്ത 10 ദേവാലയങ്ങളില്‍  നിന്നും ഒന്നാം സമ്മാനമായ സ്കറിയ ടി എബ്രഹാം (രാജന്‍) മെമ്മോറിയല്‍ ട്രോഫി  സി എസ് ഐ ക്രൈസ്റ്റ് ചര്‍ച് ഇന്‍ പിഎയ്ക്കും, രണ്ടാം സമ്മാനം ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചിനും മൂന്നാം സമ്മാനം അസെന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിനും ലഭിക്കുകയുണ്ടായി.

റവ തോമസ് കെ തോമസ് (സെന്റ് സ്റ്റീവന്‍സ് മാര്‍ത്തോമാ ചര്‍ച്ച്, ന്യൂജേഴ്‌സി) ക്വിസ് മാസ്റ്ററായി പ്രവര്‍ത്തിച്ചു. എക്യൂമെനിക്കല്‍ ചെയര്‍മാന്‍ റവ. സജു ചാക്കോ, കോ ചെയര്‍മാന്‍ റവ. റെനി ഫിലിപ്പ്, റവ. ഡോ. സജി മുക്കൂട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായ ഷൈലാ രാജന്‍, റോണി സ്കറിയ എന്നിവര്‍ക്കും മറ്റു എല്ലാ സ്‌പോണ്‍സേഴ്‌സിനും  പ്രോഗ്രാം കോര്‍ഡിനേറ്ററായ സുമോദ് ജേക്കബ് നന്ദി അറിയിക്കുകയുണ്ടതായി.

വാര്‍ത്ത അയച്ചത്: ഡാനിയേല്‍ പി തോമസ് (എക്യൂമെനിക്കല്‍ പി ആര്‍ ഒ).