വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. നിയമോപദേശം ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.