വാഷിങ്ടണ്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് യു.എസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലെ വനിതാ അംഗം കാത്തി ഹില്‍ രാജിവെച്ചു.

കാത്തി ഹില്ലിന് ഓഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു . ഓഫീസ് സ്റ്റാഫുമായി അനുചിതബന്ധമുണ്ടെന്ന് അംഗീകരിച്ച കാത്തി, തനിക്ക് ലൈംഗിക ബന്ധമില്ലെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് കാത്തി ഹില്ലിന്റെ രാജി .

രാജ്യത്തിനും സമൂഹത്തിനും പ്രതിനിധി മണ്ഡലത്തിലും തന്‍റെ രാജി ഗുണം ചെയ്യുമെന്ന് കാത്തി ട്വിറ്റ് ചെയ്തു .