ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. അമ്ബലപ്പുഴ നീര്‍കുന്നം മാളികപ്പറമ്ബില്‍ നൂറുദീന്റെ മകള്‍ ജസീനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുപ്പത്തിയാറ് വയസ്സായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ ചേര്‍ന്ന് ജസീനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കവെ ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു.