തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തെ ആദ്യ ദിനത്തില്‍ തന്നെ പിടിച്ചു കുലുക്കി വാളയാര്‍ കേസ്. വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ആഞ്ഞടിച്ചു. കുട്ടികളെ കൊന്നു തള്ളിയവര്‍ ഇപ്പോള്‍ പാട്ടും പാടി നടക്കുകയാണെന്ന് ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി. പ്രതികള്‍ പുറത്തിറങ്ങിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതാണോ സര്‍ക്കാറിന്റെ ശക്തമായ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു.

തക്ക സമയത്ത് പൊലിസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഉണ്ടാവുമായിരുന്നില്ല. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണ് പ്രതികളെ രക്ഷിച്ചത്. കുട്ടിയുടെ മരണത്തിന് പൊലിസും ഉത്തരവാദികളാണെന്ന് ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി.പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതചിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നിയമസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു