ഹൂസ്റ്റൺ: കൊല്ലം കുറ്റിച്ചിറ വീട്ടിൽ തോമസ് മാത്യുവിന്റേയും ഐവി മാത്യുവിന്റെയും മകൻ ഐവാൻ മാത്യു   (55 വയസ്സ്) നിര്യാതനായി. കിൻഡർ മോർഗൻ കമ്പനിയിൽ  ഉദ്യോഗസ്ഥനായിരുന്ന ഐവാൻ ജോലിയോടുള്ള ബന്ധത്തിൽ   ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നതിനു  ഷാർലെറ്റിൽ (നോർത്ത് കരോലിനയിൽ) എത്തിയപ്പോൾ ഒക്ടോബർ 22നു  ഹൃദയ സ്‌തംഭനം മൂലം മരണമടയുകയായിരുന്നു.

പരേതന്റെ ഭാര്യ ജൂലി മാത്യു കുറിയന്നൂർ പനയ്ക്കാമണ്ണിൽ  ചെറിയ വടക്കേടത്തു ശാന്തമ്മ മാത്യുവിന്റെയും  പരേതനായ സി.ജി. മാത്യുവിന്റെയും മകളാണ്.

മക്കൾ : അന മാത്യു, അലിസാ മാത്യു

പൊതുദർശനവും ഒന്നും രണ്ടും ഭാഗ ശുശ്രൂഷകളും:  നവംബർ 2നു ശനിയാഴ്ച രാവിലെ 9 മണിക്ക് – ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച്. (12803, Sugar Ridge Blvd, Stafford, TX 77477.

സംസ്കാര ശുശ്രൂഷകൾ ( മൂന്നാം ഭാഗം) നവംബർ 3നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് – ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Rd, Houston, TX 77077).  ശുശ്രൂഷകൾക്കു ശേഷം ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,
ബിനു അലക്സാണ്ടർ : 408 373 7581
അനിൽ മാത്യു : 972 849 3611

റിപ്പോർട്ട് : ജീമോൻ റാന്നി