ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു​തീ പ​ട​രു​ന്നു. ശ​ക്ത​മാ​യി കാ​റ്റ് വീ​ശു​ന്ന​തി​നെ തു​ട​ര്‍​ന്നു തീ ​അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 180,000 ത്തോ​ളം പേ​രെ ഈ ​മേ​ഖ​ല​യി​ല്‍​നി​ന്നും ഒ​ഴി​പ്പി​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ഞാ​യ​റാ​ഴ്ച ഉ​ത്ത​ര​വി​ട്ടു.

30,000 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ന്ത​രീ​ക്ഷം പു​ക​നി​റ​ഞ്ഞ് മ​ലി​ന​മാ​യി​രി​ക്കു​ക​യാ​ണ്.

സു​ര​ക്ഷ​യെ ക​രു​തി 36 കൗ​ണ്ടി​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചേ​ക്കു​മെ​ന്ന് പ​സ​ഫി​ക് ഗ്യാ​സ് ആ​ന്‍​ഡ് ഇ​ല​ക്‌ട്രി​ക് ക​മ്ബ​നി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. എ​യ​ര്‍ ടാ​ങ്കു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​യ്ക്കു​ന്ന​ത്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.