തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില സംബന്ധിച്ച വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശത്തില്‍ അണുബാധയുണ്ടെങ്കിലും ശരീരം മരുന്നുകളോട് തൃത്യമായി പ്രതികരിക്കുന്നുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.

തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് വിഎസിനെ തിരുവനന്തപുരം എസ്യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്. ഇവിടെ നിന്ന് വിദഗ്ധ ചികിത്സക്കായാണ് ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ എസ്യുടി റോയല്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.