പത്തനംതിട്ട: തമ്മിലടിച്ചും തൊഴുത്തില്‍ കുത്തിയും ജില്ലയില്‍ ആകെയുള്ള ഒരു നിയമസഭാ സീറ്റും യു.ഡി.എഫ്. ഇല്ലാതാക്കി. അഞ്ച് നിയമസഭാ മണ്ഡലമുള്ള പത്തനംതിട്ടയില്‍ ഇതോടെ പേരിന് ഒന്നു പോലും അവര്‍ക്കില്ലാതായി. 2016ലെ തെരഞ്ഞെടുപ്പില്‍ കൃത്യമായ ആധിപത്യമുള്ള മൂന്ന് മണ്ഡലങ്ങളാണ് യു.ഡി.എഫിന് നഷ്ടമായത്. മൂന്നും ഇടതു പക്ഷത്തേക്ക് പോകാനുള്ള കാരണം യു.ഡി.എഫിലെ തമ്മിലടിയായിരുന്നു. പക്ഷേ അടൂര്‍ പ്രകാശ് മാത്രം ഇരുപതിനായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് യു.ഡി.എഫിന് ആശ്വാസമായി. ആറന്മുള, തിരുവല്ല, അടൂര്‍, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഒരു കാലത്ത് ഇതില്‍ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫിന്റെ കുത്തകയായിരുന്നു. പിന്നീട് 1996-ല്‍ റാന്നി മണ്ഡലം സി.പി.എം. രാജു ഏബ്രഹാമിലൂടെ കുത്തകയാക്കി. കോണ്‍ഗ്രസ് നേതാവും സിറ്റിങ് എം.എല്‍.എയുമായ എം.സി. ചെറിയാനെയാണ് രാജു തകര്‍ത്തത്.
കഴിഞ്ഞ 23 വര്‍ഷമായി ഈ മണ്ഡലം തിരിച്ചുപടിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളും െകെവശം വച്ച യു.ഡി.എഫ്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലങ്ങള്‍ വീതം ഇടതിന് വിട്ടുകൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ഓരോന്നായി ഇടതു പക്ഷത്തിന് തീറെഴുതുകയായിരുന്നു.
മാണി ഗ്രൂപ്പ് നേതാവ് മാമ്മന്‍ മത്തായി കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന തിരുവല്ല മണ്ഡലം അദ്ദേഹത്തിന്റെ മരണത്തോടെയാണ് വഴുതി പോകാന്‍ തുടങ്ങിയത്. മാമ്മന്‍ മത്തായിയുടെ മരണാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബേത്ത് മാമ്മന്‍ മത്തായിക്ക് വിജയിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് മാണി ഗ്രൂപ്പ് നേതാക്കളായ വിക്ടര്‍ ടി. തോമസും ജോസഫ് എം. പുതുശേരിയും തമ്മിലുള്ള സ്ഥാനാര്‍ഥിത്വ തര്‍ക്കത്തെത്തുടര്‍ന്ന് മണ്ഡലം നഷ്ടമാവുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു. ആറന്മുള മണ്ഡലം എക്കാലവും യു.ഡി.എഫിനെ തുണച്ചിരുന്നെന്നാണ് ചരിത്രം തെളിയിക്കുന്നത്. എന്നാല്‍ ഇടയ്ക്ക് സി.പി.എം. സ്വതന്ത്രന് കടമ്മനിട്ട രാമകൃഷ്ണനും സി.പി.എം.
നേതാവ് കെ.സി. രാജഗോപാലും ഇവിടെ വിജയിച്ചുവെങ്കിലും അതിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ സിറ്റിങ് എം.എല്‍.എ. കെ.
ശിവദാസന്‍ നായര്‍ ഇവിടെ തോല്ക്കാന് കാരണം യു.ഡി.എഫിലെ തൊഴുത്തില്‍ കുത്തായിരുന്നു. അടൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വിജയിച്ചു വന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് തട്ടകം മാറ്റി. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്എല്ലാം സി.പി.ഐ. നേതാവ് ചിറ്റയം ഗോപകുമാര്‍ വിജയിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ 1996 മുതല്‍ വിജയിച്ചു കൊണ്ടിരുന്ന കോന്നി മണ്ഡലവും അടിയറവ് വച്ച് യു.ഡി.എഫ്. തമ്മില്‍ത്തല്ലി ഇല്ലാതാകുന്നതാണ് ജില്ലയിലെ ദയനീയ സ്ഥിതി.