കൊല്ലം: കൊല്ലം അഞ്ചലില്‍ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ മദ്ധ്യവയസ്കന്‍ അറസ്റ്റില്‍. അഞ്ചല്‍ പനച്ചിവിള സ്വദേശിയായ ഹാരിസിനെയാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ വീടിനകത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഓണാവധി ദിവസങ്ങളിലാണ് പീഡനം നടന്നത്. മാനസികമായി തകര്‍ന്ന് പോയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഹാരിസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.