ബാഹുബലി സീരീസിലൂടെ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ടം നേടിയെടുത്ത സൂപ്പര്‍ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ബാഹുബലിക്ക് ശേഷമാണ് പ്രഭാസിന് ആരാധകര്‍ കൂടിയത്. ബിഗ് ബഡ്ജറ്റ് ചിത്രം ഹിറ്റായതിന് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രേക്ഷകരുടെ ഇഷ്ടതാര ജോഡികളായി മാറിയിരുന്നു.

തുടര്‍ന്നാണ് ഇരുവരെയും സംബന്ധിച്ച വിവാഹ ഗോസിപ്പുകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. ബാഹുബലിയുടെ വിജയത്തിന് പിന്നാലെ താരജോഡികളുടെ വിവാഹം ഉടന്‍ നടക്കുമെന്ന തരത്തില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചടങ്ങുകളിലെല്ലാം ഒരുമിച്ച്‌

ചടങ്ങുകളിലെല്ലാം ഒരുമിച്ച്‌ പങ്കെടുത്തതോടെയാണ് വിവാഹത്തെക്കുറിച്ച്‌ ധാരാളമായി അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് തങ്ങള്‍ അടുത്ത സുഹൃത്തുകള്‍ മാത്രമാണെന്ന് ഇരുവരും തുറന്നുപറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പ്രഭാസിന്റെ മുന്‍ചിത്രം സാഹോയുടെ പ്രമൊഷന്‍ പരിപാടികള്‍ക്കിടയിലും നടനോട് വിവാഹത്തെക്കുറിച്ച്‌ പലരും ചോദിച്ചിരുന്നു. എന്നാല്‍ വിവാഹം ഇപ്പോഴില്ലെന്നാണ് നടന്‍ മറുപടി നല്‍കിയിരുന്നത്.

 

പ്രഭാസിന്‌റെ വിവാഹത്തെക്കുറിച്ച്‌

പ്രഭാസിന്‌റെ വിവാഹത്തെക്കുറിച്ച്‌ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി കാജല്‍ അഗര്‍വാള്‍ തുറന്നുപറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു,. അനുഷ്‌ക ഷെട്ടിയെ പോലെ തന്നെ പ്രഭാസിന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസം നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടയാണ് പ്രഭാസിനെക്കുറിച്ച്‌ കാജല്‍ മനസു തുറന്നത്.

 

അനുഷ്‌ക

കാജലിനോട് പ്രഭാസ് അനുഷ്‌ക വിവാഹത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് നടിയുടെ മറുപടി വന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് അനുഷ്‌ക ജോടി എല്ലാവരുടെയും ഹൃദയത്തില്‍ ഇടംനേടിയെന്ന് കാജല്‍ പറയുന്നു. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുളള അഭിനേത്രിയും. പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകളെല്ലാം അവസാനിക്കുകയെന്ന് അറിഞ്ഞുകൂടാ.

ഇവരില്‍ ആരെങ്കിലും

ഇവരില്‍ ആരെങ്കിലും ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും കാജല്‍ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന് ചോദിച്ചപ്പോള്‍ ഉടന്‍ തന്നെ പ്രഭാസ് എന്നായിരുന്നു നടി മറുപടി നല്‍കിയത്. ഭാവിയില്‍ വിവാഹം കഴിക്കുന്ന ആളെക്കുറിച്ചുളള സങ്കല്‍പ്പത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സ്‌നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താല്‍പര്യമുളളയാള്‍ ആയിരിക്കണം എന്നാണ് കാജല്‍ പറഞ്ഞത്. ഉടനെ വിവാഹം കഴിക്കുമെന്നും നടി പരിപാടിയില്‍ വെളിപ്പെടുത്തി.