മലയാള സിനിമയില്‍ ചരിത്രം കുറിച്ച സിബിഐ പരമ്ബര സിനിമയിലെ അഞ്ചാമത്തെ ഭാഗം ഒരുങ്ങുന്നതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സൂചനകള്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിബിഐ പരമ്ബരയിലെ അഞ്ചാമത്തെ ഭാഗമായ ചിത്രം ‘ബാസ്ക്കറ്റ് കില്ലിംഗ്’ എന്ന രീതിയെപ്പറ്റി പ്രതിപാദിക്കുന്ന സിനിമയാണ് അഞ്ചാം ഭാഗത്തില്‍ പറയുന്നത്.
മെഗാസ്റ്റാറിനെ ഒപ്പം ലേഡി സൂപ്പര്‍സ്റ്റാറും മഞ്ജു വാര്യറും ചിത്രത്തില്‍ എത്തുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിബിഐ സിനിമകളുടെ രീതി അനുസരിച്ച്‌ മഞ്ജുവാര്യരുടെ കഥാപാത്രം സിനിമയില്‍ സീരിയല്‍ കില്ലര്‍ ആകാനാണ് സാധ്യതയായി കണക്കാക്കപ്പെടുന്നത്.കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നതാണ്. മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു ഒരു സിനിമയ്ക്കായി മലയാളി പ്രേക്ഷകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിലൂടെ താര സംഗമത്തിന് സാക്ഷിയാകാന്‍ സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയും സംവിധായകന്‍ കെ മധുവും മുമ്ബ് ഒന്നിച്ചപ്പോള്‍ നാല് സിബിഐ ചിത്രങ്ങളാണ് മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയമായി മാറിയത്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് വലിയ വിജയമായിരുന്നു.

ചിത്രത്തിലെ വലിയ വിജയവും മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യറിന്റെ ജനസ്വീകാര്യതയും കണക്കിലെടുത്ത് 1989ല്‍ പുറത്തിറങ്ങിയ ജാഗ്രതക്ക് ശേഷം സിബിഐ ചിത്രത്തിന്റെ മൂന്നാമതൊരു ഭാഗം കൂടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ട 2004ല്‍ നേരറിയാന്‍ സിബിഐ എന്ന ചിത്രത്തിലൂടെ സിബിഐ പരമ്ബര വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. പിറ്റേവര്‍ഷം 2005ല്‍ നേരറിയാന്‍ സിബിഐ എന്നാല്‍ നാലാമത്തെ സിബിഐ സീരീസും ഇറങ്ങിയതോടെ മലയാളസിനിമയ്ക്ക് സമാനതകളില്ലാത്ത റെക്കോര്‍ഡും സ്വന്തമാക്കാന്‍ കഴിഞ്ഞു. നാല് പരമ്ബര ചിത്രങ്ങള്‍ നാലും സൂപ്പര്‍ഹിറ്റുകള്‍.

മറ്റെല്ലാ ഇന്‍ഡസ്ട്രികളില്‍ നിന്നും മലയാള സിനിമ വേറിട്ടു നിന്ന നിമിഷം. എന്നാല്‍ ചരിത്രം വീണ്ടും തിരുത്തിക്കുറിക്കാന്‍ സിബിഐ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ തന്നെയാവും അഞ്ചാം ഭാഗം സിബിഐ ചിത്രവും അണിയിച്ചൊരുക്കുക. മരണ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ തന്ത്രങ്ങളുടെ പുതിയ ഭാവവുമായി ബുദ്ധിരാക്ഷസന്‍ സേതുരാമയ്യര്‍ സിബിഐ വീണ്ടും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കും എന്നു തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.