വത്തിക്കാന്‍ സിറ്റി : പുരോഹിതന്മാരാകാന്‍ താല്‍പര്യപ്പെട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് സഭയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് തെക്കെ അമേരിക്കയിലെ കാത്തലിക്ക് ബിഷപ്പുമാര്‍ ആരോപിച്ചു . പ്രതിസന്ധി പരിഹരിക്കാന്‍ വിവാഹിതരെയും പുരോഹിതന്‍മാരാക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ വത്തിക്കാനോട് ആവശ്യപ്പെട്ടു.

തെക്കെ അമേരിക്കയിലെ ഒമ്ബത് രാജ്യങ്ങളിലെ ബിഷപ്പുമാരാണ് സഭ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആമസോണ്‍ മേഖലയിലെ ബിഷപ്പുമാരുടെ യോഗം വത്തിക്കാനിലാണ് ചേര്‍ന്നത്. യോഗത്തില്‍ പങ്കെടുത്തവരില്‍ 121 ബിഷപ്പുമാര്‍ ആവശ്യത്തോട് യോജിക്കുകയും 41 പേര്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.