ഡാളസ്: മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും അഭിമാന നിമിഷം പങ്കു വച്ച് ഫോമാ ജനറല്‍ ബോഡി. ഇതേ വരെ ഒരു സംഘടനക്കും കഴിയാത്തത്ര വലിയ തുക –രണ്ട് കോടി 35 ലക്ഷം രൂപ–ഫോമാ വില്ലേജ് പടൂത്തുയര്‍ത്താന്‍ ചെലവിട്ട് ഫോമാ ചരിത്രം കുറിച്ചത് അംഗങ്ങള്‍ ഹര്‍ഷാരവത്തോടേ എതിരേറ്റു.

വലിയ സംഗതികളൊന്നും ജനറല്‍ ബോഡിയില്‍ ഉണ്ടായില്ലെങ്കിലും ഈ വാര്‍ത്ത പകര്‍ന്ന മാധുര്യം കുറവുകള്‍ക്കപ്പുറത്തായി.

പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ തന്റെ പ്രസംഗത്തില്‍ ഫോമാ വില്ലേജ് രൂപപ്പെട്ടതിന്റെ പിന്നിലെ അധ്വാനവും ത്യാഗവും വിവരിച്ചു. ചാമത്തില്‍ ഭാഗ്യവാനാണെന്നു ചിലര്‍ പറയാറുണ്ട്. പ്രളയം ഉണ്ടായത് കൊണ്ടാണല്ലോ ഫോമാ വില്ലേജ് ഉണ്ടാക്കാനായത്

പ്രളയം വന്നയുടന്‍ 4 ക്യാമ്പുകള്‍ ഫോമാ തുടങ്ങി. രാഷ്ട്രീയക്കാരുടെയൊന്നും സഹായം കൂടാതെ ആയിരുന്നു അത്. ആലുവയിലും പറവൂരിലും വിന്‍സന്റ് ബോസും കോട്ടയത്ത് ജയിന്‍ കണ്ണച്ചാന്‍പറമ്പിലും സജീവമായി രക്ഷപ്രവര്‍ത്തനത്തിനു നേത്രുത്വം നല്കി. സജി ഏബ്രഹാമും രംഗത്തു വന്നു.

നോയല്‍ മാത്യുവും ജോസ് പുന്നൂസ് ദമ്പതികളും ഓരോ ഏക്കര്‍ സ്ഥലം നല്കാമെന്നേറ്റപ്പോളാണ് ഫോമാ വില്ലേജ് എന്ന ആശയ്ം ഉണ്ടായത്. കടപ്രയില്‍ സര്‍ക്കാര്‍ നല്കിയ 3 സെന്റ് ഭൂമിയില്‍ 140 കുടുംബങ്ങള്‍ താമസിച്ചിരുന്നു. അവരില്‍ 32 കുടുംബങ്ങളുടെ കുടിലുകള്‍ ഒഴുകിപ്പോയി. അതടക്കം 36 എണ്ണംനിര്‍മ്മിച്ച് നല്കാന്‍ ഫോമാ നാഷനല്‍ കമ്മിറ്റി തീരുമാനിച്ചു.

പതിനൊന്ന് എണ്ണത്തിനു വേണ്ടി 2 ലക്ഷം രൂപ വീതം നല്കി. 25 എണ്ണത്തിനു 8000 ഡോളര്‍ വീതം നല്കിയത് അംഗ സംഘടനകളും വ്യക്തികളുമായിരുന്നു. അനിയന്‍ ജോര്‍ജ്, ബിജു തോണിക്കടവില്‍, ഉണ്ണിക്രുഷ്ണന്‍, നോയല്‍ മാത്യു തുടങ്ങിയവര്‍ സജീവമായി രംഗത്ത് വന്നു.

കേരള കണ്‍ വന്‍ഷന്‍ സമയത്തിനു മുന്‍പ് വീടുകള്‍ പണി തീരുമോ എന്ന് ഉറപ്പില്ലായിരുന്നു.എന്നാല്‍ പ്രതീക്ഷകള്‍ സഫലമാക്കി തണല്‍ എന്ന സംഘടന വീടു പണി പൂര്‍ത്തിയാക്കി. പണം കിട്ടുന്നതിനു മുന്‍പേ അവര്‍ പണി തുടങ്ങി. പത്തനംതിട്ട കലക്ടര്‍ പി.ബി. നൂഹ് ആണു ഏറ്റവും സഹായിച്ച വ്യക്തി.

പദ്ധതി തുടങ്ങിയപ്പോള്‍ പലരും നിരുല്‍സാഹപ്പെടുത്തി. എനാല്‍ ചങ്കുറപ്പോടെ പദ്ധതി ഏറ്റെടുക്കുക ആയിരുന്നു. ഒരു പ്രവാസി സംഘടനക്കും കഴിയാത്ത കാര്യം.

താക്കോല്‍ ദാനം ഇന്ത്യയെങ്ങും വാര്‍ത്തയായി. ഫോമാക്കു വലിയ അംഗീകാരമായി.

ഈ വര്‍ഷം വീണ്ടും പ്രളയം വന്നപ്പോള്‍ അയല്ക്കര്‍ പലരും പില്ലറുകളില്‍ നിര്‍മ്മിച്ച ഈ വീടുകളിലാണു അഭയം തേടിയത്. അതും വാര്‍ത്താ പ്രാധാന്യം നേടി.

ഇനി ഒരു വീട് വൈപിനിലും മൂന്നു വീട് നിലമ്പൂരിലും ഒരുങ്ങുന്നു.

പതിനൊന്നു വീടുകള്‍ക്ക് ഫണ്ടിംഗും മറ്റും ലഭിക്കാന്‍ പ്രവര്‍ത്തിച്ചത് യുവജന പ്രതിനിധി ഏഞ്ചല ഗൊരാഫി ആയിരുന്നു.

താക്കോല്‍ ദാനത്തോടനുബന്ധിച്ച് നടന്ന കേരള കണ്‍ വന്‍ഷനില്‍ 1500 പേര്‍ പങ്കെടൂത്തുവെന്നതും ചരിത്ര സംഭവം. പിറ്റേന്നു ആല്പ്പുഴയില്‍ ബോട്ട് റൈഡും സമ്മേളനവും. മൂന്നാം ദിനം വീട് കിട്ടിയവര്‍ നല്കിയ സദ്യയും കലാപരിപാടികളും.

അമേരിക്കയില്‍ നിന്ന് എത്തിയ എല്ലാവര്‍ക്കും ഒരു മിനിറ്റെങ്കിലും സംസാരിക്കാന്‍ വേദി ഒരുക്കി. പുല്‍ വാമയില്‍ മരിച്ച സൈനികന്റെ കുടുംബത്തിനു രണ്ട് ലക്ഷത്തിലേറെ തുകയും കയ്യോടെ നല്കി.

രേഖാ നായര്‍, അനു ഉല്ലാസ്, ജയമോള്‍ ശ്രീധര്‍ തുടങ്ങിയവരുടെ നേത്രുത്വത്തില്‍ വുമന്‍സ് ഫോറം മുന്‍ കാലത്തേക്കാള്‍ ഒരു പടി കൂടി ഉയര്‍ന്ന പ്രവര്‍ത്തനങ്ങളാനു നടത്തുന്നത്. സ്‌കോളര്‍ഷിപ്പ്, പ്രളയബാധിതര്‍ക്കായുള്ള പദ്ധതി തുടങ്ങിയവയൊക്കെ മികച്ചതു തന്നെ.

രോഹിത് മേനോന്‍, ഏഞ്ചല ഗൊരഫി എന്നിവരുടെ നേത്രുത്വത്തില്‍ യുവജന കമ്മിറ്റി പല്വിധ കര്‍മ്മപരിപാടികളുമായി രംഗത്തുണ്ട്. അടുത്ത വര്‍ഷം വിപുലമായ യൂത്ത് കണ്‍ വന്‍ഷന്‍ ന്യൂ യോര്‍ക്കില്‍ സംഘടിപ്പിക്കുന്നു.

രോഹിത് മേനോന്റെ നേത്രുത്വത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്-ഡാളസില്‍ രൂപം കൊണ്ട സ്റ്റുഡന്റ്‌സ് ഫോറം നിരവധി പരിപാടികളാണു ഓരോ വര്‍ഷവും നടത്തുന്നത്

ഫോമാ വാര്‍ത്തകള്‍ ക്രുത്യമായി എത്തിക്കുന്ന ഫോമാ ന്യൂസ് ടീമിനും ഫിലിപ്പ് ചാമത്തില്‍ നന്ദി പറഞ്ഞു.

ഫ്‌ലോറിഡയില്‍ അടുത്തയിടക്കു നടന്ന യൂത്ത് ഫെസ്റ്റിവല്‍ ഏറേ മികവുറ്റതായിരുന്നു. 12 റീജ്യനിലും യുവജനോല്‍സവം നടത്തണം. അതിന്റെ കൊട്ടിക്കലാശം ഫ്‌ലോറിഡയില്‍ വച്ച് നടത്തണമെനു കരുതുന്നു.

ജുഡിഷ്യല്‍, കമ്പ്‌ലയന്‍സ് കമ്മിറ്റികള്‍ക്കും അദ്ധേഹം നന്ദി പറഞ്ഞു. പതിവില്ലാതെ അവര്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വന്ന വര്‍ഷമാണിത്.

ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാമും മറ്റു കമ്മിറ്റി അംഗങ്ങളും നല്‍കുന്ന പിന്തുണയും ചാമത്തില്‍ എടുത്തു പറഞ്ഞു.

ജനറല്‍ ബോഡിക്കു കളമൊരുക്കിയ ഡാലസ് മലയാളി അസോസിയേഷനും ഭാരവാഹികളായ സാം മത്തായി, ബിജു ലോസന്‍, മെഴ്‌സി ജോസഫ് തുടങ്ങിയവരെയും ചാമത്തില്‍ അനുസ്മരിച്ചു.

തന്റെ അസാന്നിധ്യത്തില്‍ ബിസിനസം മറ്റും മുന്നോട്ടു കൊണ്ടു പോകുന്ന ഭാര്യ ഷൈനി, പുത്രന്‍ റോയ്‌സ് എന്നിവര്‍ക്ക് നന്ദി പറയാനും ചാമത്തില്‍ മറന്നില്ല.