ഡാലസ്: ഫോമാ ജനറല്‍ ബോഡി യോഗത്തില്‍ ജൂഡിഷ്യല്‍ കൗണ്‍സിലിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവര്‍:മാത്യു ചെരുവില്‍, ഷാജി എഡ്വേര്‍ഡ്, യോഹന്നാന്‍ ശങ്കരത്തില്‍, സുനില്‍ വര്‍ഗീസ്.തോമസ് മാത്യു (അനിയന്‍ യോങ്കേഴ്‌സ്), ബാബു മുല്ലശേരില്‍ എന്നിവര്‍ക്കു തുല്യ വോട്ട് കിട്ടിയതിനാല്‍ അവര്‍ രണ്ടു വര്‍ഷം വീതം പങ്കു വയ്ക്കും.

കമ്മിറ്റി അംഗങ്ങള്‍ ചെയര്‍മാനായി മാത്യു ചെരുവിലിനെ പിന്നീട് തെരെഞ്ഞെടുത്തു. അഞ്ച് സീറ്റിലേക്ക് 10 പേരാണു മല്‍സരിച്ചത്. 5 പേര്‍ നേരത്തെ നോമിനേഷന്‍ നല്കി. അഞ്ചു പേരെ ഫ്‌ലോറില്‍ നിന്നു നിര്‍ദേശിച്ചു. 

ഇലക്ഷന്‍ കമ്മീഷണര്‍മാരായ ബേബി ഊരാളില്‍, ശശിധരന്‍ നായര്‍ എന്നിവരാണു തെരെഞ്ഞെടുപ്പ് നടത്തിയത്. മറ്റൊരു ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ ടൈറ്റസ് എത്തുകയുണ്ടായില്ല.