നോര്‍ത്ത് കരോളിന: വാഹനാപകടത്തില്‍ മലയാളിയായ അമ്മയും മകനും മരിച്ചു. നോര്‍ത്ത് കരോളിനയില്‍ എസ് യുവിയും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം. പ്രശസ്ത ഡോക്ടറും മലയാളികള്‍ക്കിടയില്‍ ചിരപരിചതനുമായ ഡോ. എബ്രഹാം കുര്യന്റെ മരുമകള്‍ ജൂലി (41) ഏക പുത്രന്‍ നിക്കൊളാസ് ഏബ്രഹാം (6) എന്നിവരാണ് ദുരന്തത്തിനിരയായത്. നോര്‍ത്ത് കരലിനയില്‍ വച്ചായിരുന്നു കാറപകടം. ഇവര്‍ സഞ്ചരിച്ച ബെന്‍സ് എസ്.യു.വിയും ഒരു പിക്കപ്പും കൂട്ടിയിടിച്ചാണു അപകടം.
ഡറമില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡെന്നി ഏബ്രഹാമിന്റെ ഭാര്യയാണ് ജൂലി. ശനി ഉച്ചക്കു മുന്‍പാണു വെയ്ക്ക് കൗണ്ടിയില്‍ വച്ച് ഹൈവേ 98ല്‍ അപകടം ഉണ്ടായത്. മറ്റു രണ്ടു പേര്‍ക്കു പരുക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.