ഡാളസ്.രോഗ സൗഖ്യ പ്രാര്‍ത്ഥനയിലും, ഫാമിലി കൗണ്‍സലിംഗിനും പ്രാധാന്യംനല്കി എല്ലാവെള്ളിയാഴ്ചകളിലും 10 മണിക്ക് കൂടിവരുന്ന ഉപവാസപ്രര്ത്ഥനകൂട്ടത്തില് അഡ്വക്കേറ്റ് എബികുര്യാക്കോസ് പ്രധാന അതിഥിയായി എത്തി. ഒക്ടോബര്‍ 25 വെള്ളിയാഴ്ച സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്കൂടിയ പ്രാര്‍ത്ഥനയോഗത്തില്‍ റവ.മാത്യു ജോസഫ് നേതൃത്വം നല്കി.
മനുഷ്യജീവിതത്തിലെ ചിലപ്രതികൂലാവസ്ഥകള് ദൈവാശ്രയത്തിലേക്കും, പരസ്പര ആശ്രയത്തിലേക്കും രൂപാന്തരപ്പെടുത്തുമെന്നും ,പ്രതികൂലസാഹചര്യങ്ങളും അനുഭവങ്ങളും വേറിട്ടനിരാശയുടെ ആനുഭവങ്ങളായി കാണരുതെന്നും, ബോധ്യപ്പെടുത്തുന്ന ആരാധനയിലേക്കും, പ്രത്യാശയുടെ അനുഭവുമായിരിക്കുമെന്നും വേദപുസ്തകത്തിലെ ന്യായാധിപന്മാര് 13 അദ്ധ്യായം ഉദ്ധരിച്ചുകൊണ്ട് വിശ്വാസകൂട്ടത്തെ ഓര്‍മപ്പെടുത്തി.
യോഗത്തില്‍ പ്രധാനഅതിഥി ആയി എത്തിയ അഡ്വ.എബി കുര്യക്കോസിനെ റവ.മാത്യു ജോസഫ് സ്നേഹാദരവോടെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
അമേരിക്കന്‍ മലയാളി സമൂഹം വെള്ളപ്പൊക്കത്തിലും, പലവിധപ്രശ്നങ്ങളിലും കേരളത്തിലെജനതക്ക് നല്കിക്കൊണ്ടിരിക്കുന്ന സഹായവും, സേവനവും ഏറ്റവും ആദരവോടുസ്മരിക്കുന്നതായി അഡ്വ.എബി അറിയിച്ചു.
തിരക്കിട്ട ജീവിതത്തില്‍ അല്പംസമയം കണ്ടെത്തി, മറ്റുള്ളവര്‍ക്ക്വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കാട്ടുന്ന ആല്മീക തൃഷ്ണതയില്‍ ഡാളസിലെ ഉപവാസപ്രാര്‍ത്ഥന വിശ്വാസികളെ അദ്ദേഹം അഭിനന്ദിച്ചു.
ഹൃസ്വസന്ദര്‍ശനത്തിന് ഡാളസ്സില്‍ എത്തിയ അഡ്വ.എബി കുര്യക്കോസ് ചെങ്ങന്നൂര്‍ ബാറിലെപ്രധാന അഭിഭാഷകനും, കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമാണ്.