ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ – ഒരു ലിറ്റര്‍
പാല്‍പ്പൊടി – നാല്‌ കപ്പ്‌
പഞ്ചസാര -100 ഗ്രാം
ബട്ടര്‍ – നാല്‌ ടേബിള്‍ സ്‌പൂണ്‍
ഏലക്കാപ്പൊടി – കാല്‍ ടീസ്‌പൂണ്‍
പിസ്‌ത – അര ടേബിള്‍ സ്‌പൂണ്‍(ചെറിയ കഷണങ്ങളാക്കിയത്‌)
കുങ്കുമപ്പൂവ്‌ – കുറച്ച്‌

തയാറാക്കുന്ന വിധം

പാന്‍ അടുപ്പില്‍വച്ച്‌ ചൂടാക്കി ബട്ടര്‍ ഉരുക്കുക. അതിലേക്ക്‌ പാല്‍ ചേര്‍ത്ത്‌ തിളയ്‌ക്കുമ്ബോള്‍ പാല്‍പ്പൊടി ചേര്‍ത്ത്‌ ഇളക്കി യോജിപ്പിക്കുക. തീകുറച്ചശേഷം പഞ്ചസാര ചേര്‍ത്ത്‌ പഞ്ചസാര അലിയുന്നതുവരെ ഇളക്കുക. ഇതിലേക്ക്‌ ഏലയ്‌ക്ക പൊടിയും പിസ്‌തയും കുങ്കുമപ്പൂവും ചേര്‍ത്ത്‌ ഇളക്കി അടുപ്പില്‍നിന്ന്‌ ഇറക്കി വയ്‌ക്കാം. ചൂട്‌ മാറിയ ശേഷം ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ച്‌ വിളമ്ബാം.