മലയാളിയുടെ പ്രിയപ്പെട്ട ഏലിയാസ് കൊള്ളി, ഏലിയാസ് ചീനി കപ്പ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലും ലഭ്യം. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സൂപ്പര്‍ സ്റ്റാറായ കപ്പയുടെ ആമസോണിലെ വില 300 രൂപയാണ്.

കപ്പക്കിപ്പോള്‍ ആകെ മൊത്തത്തില്‍ രാജയോഗമാണ്. എന്നാലും കൃഷിയിടങ്ങളില്‍ നിന്ന് 20-22 രൂപക്കാണ് ഇടനിലക്കാര്‍ കപ്പ വാങ്ങുന്നത്. കഴിഞ്ഞ കൊല്ലം 15 രൂപയാണ് കപ്പക്കുണ്ടായിരുന്നത്. പ്രളയത്തില്‍ ഉണ്ടായ കൃഷി നാശമാണ് വില ഇത്രയെങ്കിലും കൂടാന്‍ കാരണം. ഇനിയും വില ഉയരാനാണ് സാധ്യത.

ആമസോണില്‍ കിലോക്ക് 429 രൂപയാണിപ്പോള്‍ കപ്പക്ക്, ഡിസ്‌കൗണ്ട് കിഴിച്ച്‌ 369 സാധനം വീട്ടിലെത്തും. 250 രൂപക്ക് ചില സൈറ്റുകളില്‍ കപ്പയുണ്ട്. ഉല്‍പാദകന് 20ഉം 22ഉം കിട്ടുമ്ബോഴാണ് ആമസോണിലെ ഇത്ര ഉയര്‍ന്ന വില. പക്ഷെ ഡെലിവറി, പാക്കിംഗ്, കവറിന്റെ പ്രിന്റിംഗ് എന്നിവയുടെ ചെലവ് കൂടെ എടുത്തിട്ടാണ് ഈ വില ഈടാക്കുന്നതെന്നാണ് ആമസോണിന്റെ ന്യായീകരണം.

പക്ഷെ മറ്റ് ഉല്‍പന്നങ്ങളെ പോലെ വിറ്റ കപ്പ ആമസോണ്‍ തിരിച്ചെടുക്കുന്നതല്ല. കൂടാതെ കപ്പയുടെ പോഷണ മൂല്യവും സൈറ്റില്‍ വിശദമായി നല്‍കിയിരിക്കുന്നു. കൂടാതെ ചേനയും ചേമ്ബും ഒക്കെ ഓണ്‍ലൈനിലുണ്ട്. അര കിലോക്ക് 599 രൂപയാണ് ചേമ്ബിന്റെ വില.