ഛണ്ഡീഗഢ്: മനോഹര്‍ ലാല്‍ ഖട്ടാറിനെ ഹരിയാണയിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഛണ്ഡീഗഢില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായാണ് ഖട്ടാറിനെ തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച്‌ ഖട്ടാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഹരിയാണ മുഖ്യമന്ത്രിയായി രണ്ടാം തവണ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ദുഷ്യന്ത് ചൗട്ടാലയും നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും.

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 10 അംഗങ്ങളുള്ള ജെജെപിയുടെയും ചില സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെയാണ് ബിജെപിഅധികാരമേല്‍ക്കുന്നത്.