മധുരം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഗുലാബ് ജാമുന്‍. ബേക്കറികളിലും മറ്റും സുലഭമായി വാങ്ങാന്‍ കിട്ടുന്ന ഒന്നാണിത്. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്കിത് വീട്ടില്‍ തയ്യാറാക്കാം.

ചേരുവകള്‍

1. പാല്‍ പൊടി -1.1/2 കപ്പ്
2. പാല്‍ -3 ടേബിള്‍ സ്പൂണ്‍
3. നെയ്യ് -2 ടീസ്പൂണ്‍
4. മൈദ -2 ടേബിള്‍ സ്പൂണ്‍
5. ബേക്കിംഗ് പൗഡര്‍ -1/2 ടീസ്പൂണ്‍
7. പഞ്ചസാര -1.1/2 കപ്പ്
8. വെള്ളം – 2കപ്പ്
9.ഏലക്ക പൊടി – 1/2 ടീസ്പൂണ്‍
10. നാരങ്ങാ നീര് -2 തുള്ളി
11. ഓയില്‍ – വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പാല്‍പ്പൊടി, പാല്‍, മൈദ, ബേക്കിംഗ് പൗഡര്‍, ഉരുക്കിയ നെയ്യ് എന്നീ ചേരുവകള്‍ എല്ലാം കൂടി നന്നായി മിക്സ് ചെയ്‌തെടുത് മാവ് പോലെ കുഴച്ചെടുക്കുക. ഇത് അഞ്ച് മിനുട്ട് നേരം ഇങ്ങനെ വയ്ക്കുക.

വെള്ളത്തില്‍ പഞ്ചസാരയും ഏലക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ചു ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം. പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനുട്ടിന് ശേഷം തണുപ്പിച്ച്‌ എടുത്ത് തണുപ്പിച്ച്‌ കഴിക്കാം.