തിരുവനന്തപുരം: പുതിയ സംസ്ഥാന പ്രസിഡന്റിനെക്കുറിച്ച്‌ ആശയക്കുഴപ്പമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍.ഉചിതമായ നേതൃനിരയെ കേന്ദ്രം തീരുമാനിക്കുമെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തന മികവുകൊണ്ടാണ് ഗവര്‍ണര്‍ പദവി ലഭിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷ പദവിയ്ക്ക് യോഗ്യരായിട്ടുള്ള ഒന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ ഉണ്ട് എന്ന് പറയുന്നത് തന്നെയാണ് നേതാക്കള്‍ ജനശ്രദ്ധയില്‍ വരുന്നതിന് കാരണമെന്നും അവര്‍ പറഞ്ഞു.

തനിക്ക് പദവി വേണമെന്ന് ശഠിക്കുന്നവരല്ല ആരും. ഉചിതമായ നേതൃനിരയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

നിലവിലെ അധ്യക്ഷന് പുതിയ ചുമതല ലഭിച്ചതിനാല്‍ സ്വാഭാവികമായും അധ്യക്ഷ പദവിയിലേക്ക് പുതിയയാള്‍ വരും .ബിജെപി നേതാക്കള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്ത് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.