വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവം. കോക്കനട്ട് ലഡു.
ചേരുവകള്‍
തേങ്ങ ചിരകിയത് -രണ്ടെണ്ണം
ഏലക്കപ്പൊടി -ഒരു ടീ സ്പൂണ്‍
ശര്‍ക്കര -തേങ്ങ ചിരകിയതിന്റെ അതേ അളവില്‍
തയ്യാറാക്കുന്ന വിധം
ശര്‍ക്കര ഒരു ഉരുളിയിലിട്ട് നന്നായി ഉരുക്കിയെടുക്കുക. തിളച്ച് നല്ല നൂല്‍ പരുവമാവുമ്ബോള്‍ വാങ്ങി തണുക്കാന്‍ വെക്കുക. ഇതിലേക്ക് തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. കയ്യില്‍ നെയ്യ് തടവിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാം. രുചികരമായ കോക്കനട്ട് ലഡു തയ്യാര്‍.