പാല്പായസത്തോടൊപ്പം വിളമ്ബുന്ന ബോളി എല്ലാവരെയും ആകര്‍ഷിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ്. തിരുവനന്തപുരത്തുകാര്‍ക്കൊക്കെ ബോളിയും പാല്പായസവുമാണ് ബെസ്റ്റ് കോമ്ബിനേഷന്‍. ഈ ദീപാവലിക്കാലത്ത് ഇതൊന്നു പരീക്ഷിച്ചു നോക്കൂ. വളരെ സ്വദിഷ്ടമായ ബോളി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

റവ – 1 കപ്പ്

മൈദ – 1/2 കപ്പ്

മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍

വെള്ളം – 4 കപ്പ്

എണ്ണ – 8 ടീസ്പൂണ്‍ + പരിപ്പിലേക്ക് ചേര്‍ക്കാന്‍ – 1 കപ്പ്

ശര്‍ക്കര – 1 കപ്പ്

തേങ്ങ ചിരകിയത് – ഒരു കപ്പ്

ഏലയ്ക്ക – 2

തയാറാക്കുന്ന വിധം

പരിപ്പ് വെള്ളത്തില്‍ മുങ്ങികിടക്കത്തക്കവിധം വേവിക്കുക. നല്ലവെന്തശേഷം വെള്ളം തോര്‍ത്തി വയ്ക്കുക. പിന്നെയും ഒന്നുകൂടി വെള്ളം ഒഴിച്ച്‌ വേവിക്കുക. ഇതില്‍ ഏലക്കായ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് നല്ലപോലെ കുഴച്ച്‌ ഒരുവിധം കട്ടിയാക്കി എടുക്കുക. ഇതിനെ മിക്‌സിയില്‍ ഇട്ട് നല്ലപോലെ അരയ്ക്കുക. ആവശ്യത്തിന് നല്ലെണ്ണ തൂകി വളരെ മൃദുവാകുന്നതുവരെ കുഴയ്ക്കുക. ഒരേപോലെ മാവിലും പരിപ്പുമിശ്രിതത്തിലും ഉരുളകള്‍ ഉണ്ടാക്കുക. പരിപ്പ് ഉരുളകള്‍ ഒരോന്നായി മാവിന്റെ ഉരുളയ്ക്കകത്ത് വച്ച്‌ എത്രത്തോളം നേര്‍മ്മയായി പരത്താമോ അത്തരത്തില്‍ പരത്തില്‍ ദോശക്കല്ലില്‍ നെയ്യ് തടവി രണ്ടുവശവും ഒരുപോലെ മൊരിച്ചെടുക്കുക.