അരൂരിലെ വിജയത്തിന്‍റെ കാരണം ജി.സുധാകരന്‍റെ ‘പൂതന’ പരാമര്‍ശമല്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണിത്. പൂതന പരാമര്‍ശത്തിന്‍റെ പേരിലാണ് വിജയമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

‘കൃത്യമായ ഹോംവര്‍ക്ക് ഇല്ലാതിരുന്നതാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ പരാജയ കാരണം. ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് നാലുമാസം മുമ്ബേ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വേണ്ടത്ര സമയം ഉണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല.’ – ഷാനിമോള്‍ പറഞ്ഞു.