തി​രു​വ​ന​ന്ത​പു​രം: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ളി​ച്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കെ​തി​രേയും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച്‌ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഡി​സി​സി​ക്ക് വീ​ഴ്ച പ​റ്റിയെന്നും ഡി​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെന്നും എ​വി​ടെ​യാ​ണ് തെ​റ്റ് സം​ഭ​വി​ച്ച​തെ​ന്ന് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.