കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ പ്രതിയായ ജോളിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ജോളിയുടെ സുഹൃത്തും ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ ഭാര്യാസഹോദരന്‍ സുനില്‍ സൈമണാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ജോണ്‍സന്‍റെ കൈവശം ജോളി നല്‍കിയ സ്വര്‍ണാഭരണങ്ങളുണ്ടെന്ന് സുനില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജോണ്‍സന്റെ പക്കല്‍ ജോളി നല്‍കിയ സ്വര്‍ണാഭരണങ്ങളുണ്ട്. ജോളി പള്ളിക്കമ്മിറ്റികളില്‍ സജീവമായിരുന്നെന്നും സുനില്‍ പറഞ്ഞു. സുനില്‍ സൈമണെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിളിച്ച്‌ ചോദ്യം ചെയ്തിരുന്നു.

സിലിയുടെ മരണത്തില്‍ ശാന്തി ആശുപത്രിയിലെ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സി.പി.എം നേതാവുമായി ജോളിക്ക് ബന്ധമുണ്ടെന്നും ഇവരുടെ സാമ്ബത്തിക ഇടപാട് അന്വേഷിക്കണമെന്നും സുനില്‍ വ്യക്തമാക്കി