തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിച്ചത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

നിലവിലെ സര്‍ക്കാരില്‍ ഭരണപരിഷ്കാര കമ്മീഷന്‍ചെയര്‍മാനാണ് വി.എസ്.കഴിഞ്ഞ ഞായറാഴ്ചയാണ് വി.എസ്സിന് 96 വയസ്സ് തികഞ്ഞത്.