ഡാളസ്: നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75234) വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11ാമത് നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യാമൃതം പരിപാടിയില്‍ അമേരിക്കയിലേയും കാനഡയിലേയും പ്രശസ്തരായ ഒട്ടേറെ കവികള്‍ പങ്കെടുക്കുന്നു .

സന്തോഷ് പാലയും ബിന്ദു ടിജിയും ആയിരിക്കും കാവ്യ സദസ്സ് നയിക്കുക . മധുരവും കയ്പും , പ്രണയവും വിരഹവും , തപസ്സും കലഹവും കൈകോര്‍ത്ത് നൃത്തമാടുന്ന, വൈവിധ്യമാര്‍ന്ന മലയാള കവിത കളുടെ നടന വേദിയിലേക്ക് സഹൃദയര്‍ക്കേവര്‍ക്കും സ്വാഗതം

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് പാല: 5162637398, ബിന്ദു ടിജി : 9167058568, ജോസന്‍ ജോര്‍ജ്ജ് : 4697551988