ലോസ് ആഞ്ചലസ്: അടുത്ത വര്‍ഷം ലോസ് ആഞ്ചലസില്‍ വച്ച് നടക്കുന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ ദേശീയ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും ക്‌നാനായ നൈറ്റും വര്‍ണ്ണശബളമായി നടത്തപ്പെട്ടു. ലോസ് ആഞ്ചലസ് ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കെ.സി.സി.എന്‍.എ പ്രസിഡന്റ് അലക്‌സ് മഠത്തില്‍താഴെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലോസ് ആഞ്ചലസ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ വള്ളിപടവില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ ട്രഷറര്‍ ഷിജു അപ്പോഴിയില്‍, ലോസ് ആഞ്ചലസ് അസോസിയേഷന്‍ ഭാരവാഹികളായ റാണി ജിജോ ചാമക്കാല, തുഷാര പൂഴിക്കാല, ജോസ് കുന്നത്തളായില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ സംബന്ധിച്ച ലോസ് ആഞ്ചലസിലെ മുഴുവന്‍ അംഗങ്ങളും കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കല പരിപാടികള്‍ സമ്മേളനത്തിന് മാറ്റ് കൂട്ടി.

എലിസബത്ത്  ഫിലിപ്പ് ചാത്താമ്പടത്തില്‍ ദമ്പതികള്‍ കണ്‍വെന്‍ഷന്റെ സില്‍വര്‍ സ്‌പോണ്‍സറായും, ആലീസ്  സിറിയക് പൂവത്തുങ്കല്‍, മരിയ  ജോണി മുട്ടത്തില്‍ ദമ്പതികള്‍ മെഗാ സ്‌പോണ്‍സറായും കടന്നുവന്നു. സെലിന്‍  ജോസ് പതിയില്‍, ഫിലോമിനാ  ബാബു ചെട്ടിയാത്ത്, സ്മിത  സന്തു വള്ളിപടവില്‍, ഷേര്‍ളി  പയസ് പൂഴിക്കാല, സെലിന്‍  ജോസ് എടാട്ടുകുന്നേല്‍, സോണിയ  അനില്‍ മറ്റപ്പള്ളിക്കുന്നേല്‍, സുനിത  ഷിജു അപ്പോഴിയില്‍, റെജിമോള്‍  മോനായി മാമ്മൂട്ടില്‍, സ്മിത  മാത്തുകുട്ടി അമ്മായികുന്നേല്‍, അനിത  അനീഷ് അട്ടയില്‍, ദിനു  ജോജി മണലേല്‍, ലിസ്ബത്ത്  കുര്യാക്കോസ് ചാഴികാട്ട് എന്നിവരാണ് ലോസ് ആഞ്ചലസില്‍ നിന്നുള്ള ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സ്.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളികുന്നേലിന്റെ നേതൃത്വത്തില്‍, മുപ്പതിലധികം സബ് കമ്മിറ്റികളുള്ള വിപുലമായ സംഘാടക സമിതി, കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തനമാരംഭിച്ചു. 2020 ജൂലൈ 23 മുതല്‍ 26 വരെ ലോസ് ആഞ്ചന്‍സിലെ ഒണ്ടാരിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് 14ാമത് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ നടത്തുന്നത്.