ന്യൂജേഴ്‌സി: ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഷിനോജ് തോമസിന്റെ പിതാവ് നിലമ്പൂര്‍ ഇടക്കര പെരുങ്കുളം പനംപറ്റേത്ത് പി.വി. തോമസ് (മോനച്ചന്‍, 70) സ്വവസതിയില്‍ നിര്യാതനായി. സംസ്കാരം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ഒക്‌ടോബര്‍ 26-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു പെരുങ്കുളം മാര്‍ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ലീലാമ്മ തോമസ്.
ഫാ. ഷിനോജ് തോമസിനെ കൂടാതെ മറ്റു മക്കള്‍: ഷിബു തോമസ്, അനി തോമസ്.
മരുമക്കള്‍: പ്രിന്‍സി ഷിബു, ദിവ്യാ തോമസ് (ന്യൂജേഴ്‌സി).
കൊച്ചുമക്കള്‍: ശ്രുതി തോമസ്, അലീനാ ഷിബു, മാത്യു തോമസ്, അന്നാ ഷിബു, ഹേബാ തോമസ്, നേഥന്‍ തോമസ്.

പരേതന്റെ നിര്യാണത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസന കൗണ്‍സില്‍, ഭദ്രാസനത്തില്‍ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍