മം​ഗ​ളൂ​രു : അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി ശ​ശി​ക​ല​യെ കൊലപ്പെടുത്തിയ കേസില്‍ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ബ​ണ്ട്വാ​ളി​ലെ സ​യ​നൈ​ഡ് മോ​ഹ​ന്‍ എ​ന്ന മോ​ഹ​ന്‍കു​മാ​റി​ന്​ വ​ധ​ശി​ക്ഷ.കേ​ര​ള, ക​ര്‍ണാ​ട​ക സ്വ​ദേ​ശി​നി​ക​ളാ​യ 20 യു​വ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ മോ​ഹ​നു പ​തി​നേ​ഴാ​മ​ത്തെ കേ​സി​ലാ​ണു കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ​ല കേ​സു​ക​ളി​ലാ​യി 13 ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​ക​ളാ​ണ് മോ​ഹ​ന്‍ അ​നു​ഭ​വി​ക്കേ​ണ്ട​ത്. 2005 ഒ​ക്ടോ​ബ​റി​ല്‍ ആണ് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി ശ​ശി​ക​ല​യെ വ​ശീ​ക​രി​ച്ചു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നത്. മു​ന്‍​പ്, മ​റ്റു മൂ​ന്നു കൊ​ല​ക്കേ​സു​ക​ളി​ലും മോ​ഹ​നു വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

ക​ര്‍ണാ​ട​ക പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്ന മോ​ഹ​ന്‍കു​മാ​ര്‍ 2005-ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍​കു​ട്ടി​ക​ളെ ഹോ​ട്ട​ലു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ച്ച്‌ പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് സ​യ​നൈ​ഡ് ന​ല്‍കി കൊ​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്നെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു മോ​ഹ​ന്‍ കു​മാ​റി​ന്റെ രീ​തി. ഗ​ര്‍ഭി​ണി ആ​വാ​തി​രി​ക്കാ​ന്‍ ഗ​ര്‍ഭ​നി​രോ​ധ​ന ഗു​ളി​ക എ​ന്ന വ്യാ​ജേ​ന​യാ​ണ് യു​വ​തി​ക​ള്‍ക്ക് സ​യ​നൈ​ഡ് ന​ല്‍കി​യി​രു​ന്ന​ത്.

2009-ല്‍ ​ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പൂ​വാ​ല​ന്‍ എ​ന്ന നി​ല​യി​ലാ​ണ് മോ​ഹ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പേ​രും വി​ലാ​സ​വും തെ​റ്റാ​യി പ​റ​ഞ്ഞ് പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. എ​ന്നാ​ല്‍ മോ​ഹ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ ലീ​ലാ​വ​തി​യെ​ന്ന യു​വ​തി​യു​ടെ അ​ച്ഛ​ന്‍ ഇ​യാ​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. 20 മൃ​ത​ദേ​ഹ​ങ്ങ​ളും മൈ​സൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലും സ​മീ​പ​ത്തെ പൊ​തു ടോ​യ്ല​റ്റു​ക​ളി​ലു​മാ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.