ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍നിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അടിയന്തിര ലാബ് പരിശോധന നടത്തിയത്.

ബുധനാഴ്ചയാണ് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. സൂക്ഷ്മതയോടെ കാറിന്റെ രഹസ്യ അറയില്‍ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും പൊലീസ് വിശദപരിശോധനയ്ക്ക് അയച്ചിരുന്നു. കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നല്‍കിയിരുന്നത്.