ലഖ്‌നൗ: സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യ ഭാഗത്ത് ഒട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 21.46 ലക്ഷം വില വരുന്ന 542 ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടിയത്. ദുബായില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി പിന്‍ഭാഗത്ത് ഒട്ടിച്ച നിലയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.