മുളന്തുരുത്തി :എറണാകുളം മുളന്തുരുത്തി പള്ളി തര്‍ക്ക കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ഉത്തരവിട്ട് കോടതി. പളളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കിയെന്നും, 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്നും പള്ളിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി വിധിച്ചു. നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പളളി.1967 മുതല്‍ സ്വന്തം ഭരണഘടന പ്രകാരമാണ് പള്ളി ഭരിച്ചിരുന്നത്. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.