കൊച്ചി: താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മേയര്‍ പറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് കൊച്ചി നഗരത്തിലുണ്ടായത്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഹൈക്കോടതിയും കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കൊച്ചി നഗരത്തെ സിംഗപ്പൂരാക്കണ്ട, ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.