കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കോ വ്യ​ക്തി​ക്കോ വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന് എ​ന്‍​എ​സ്‌എ​സ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാണ് സു​കു​മാ​ര​ന്‍ നാ​യ​രു​ടെ പ്രതികരണം.

‘മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം സ​മ​ദൂ​ര​മാ​യി​രു​ന്നു എ​ന്‍​എ​സ്‌എ​സ് നി​ല​പാ​ട്. ഇ​ക്കു​റി അ​തു ശ​രി​ദൂ​ര​മാ​ക്കി. അ​തി​ന​ര്‍​ഥം ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കോ വ്യ​ക്തി​ക്കോ വോ​ട്ടു ചെ​യ്യ​ണ​മ​ന്ന​ല്ല. ശ​രി​ദൂ​രം പാ​ലി​ക്കാ​ന്‍ മാ​ത്ര​മാ​ണ് എ​ന്‍​എ​സ്‌എ​സ് സ​മു​ദാ​യ അം​ഗ​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തത്. വി​ശ്വാ​സ​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കുവേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​ന്‍​എ​സ്‌എ​സ് അം​ഗ​ങ്ങ​ള്‍​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി എ​ന്‍​എ​സ്‌എ​സ് അം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​തു മാ​ത്ര​മാ​ണു ച​ര്‍​ച്ചാ​വി​ഷ​യ​മാ​യത്.’ – സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.