ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ലെ എ​സെ​ക്സി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി​ക്കു​ള്ളി​ല്‍ 39 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതാണെന്ന് വിവരം. അന്വഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ചയാണ് എസെക്‌സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവില്‍ മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെടുത്തിയത്.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​റെ ല​ണ്ട​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു.

ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. ഉത്തര അയര്‍ലന്‍ഡ് പൗരനാണ് പിടിയിലായ റോബിന്‍സണ്‍ എന്ന ഡ്രൈവര്‍. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പരിശോധന നടത്തി. ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മനുഷ്യക്കടത്തിനിടെയുണ്ടായ അപകടമാണ് ഇതെന്നാണ് കരുതുന്നത്.