മണിമല ഗ്രാമവാസിയായ കണ്ണന്‍ പല പെണ്‍കുട്ടികളോടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തില്‍ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തില്‍ നിന്നും പിന്മാറാന്‍ അയാള്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ‘ഒരു പക്കാ നാടന്‍ പ്രേമം’ സഞ്ചരിക്കുന്നത്.

ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍ (സംവിധായകന്‍), ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ്, വി.പി. രാമചന്ദ്രന്‍, അംബൂട്ടി, സോളമന്‍ ചങ്ങനാശ്ശേരി, ടോംജേക്കബ്ബ്, സുമേഷ്, സതീഷ്ബാബു, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍കരീം, ഡ്വായിന്‍, സോണി, കൊല്ലം ആനന്ദ്, വിദ്യവിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ്. നായര്‍, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

എ.എം.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് നെട്ടത്താന്നിയണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം – സജാദ്.എം, രചന – വിന്‍സന്റ് പനങ്കൂടാന്‍, രാജു സി. ചേന്നാട്, സോളമന്‍ ചങ്ങനാശ്ശേരി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, എഡിറ്റിംഗ് – ജയചന്ദ്രന്‍, ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, കെ. ജയകുമാര്‍ ഐഎഎസ്സ്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനുകൃഷ്ണന്‍, സംഗീതം-മോഹന്‍ സിത്താര, ആലാപനം-കെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, അഫ്‌സല്‍, ജ്യോത്സന, മത്തായി സുനില്‍, ശിക്ക പ്രഭാകര്‍, പ്രൊ: കണ്‍ട്രോളര്‍-ഹസ്മീര്‍ നേമം, സംവിധാന മേല്‍നോട്ടം – വിന്‍സന്റ് പനങ്കൂടാന്‍, കല – സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്റ്റ്യും – രാംദാസ് താനൂര്‍, ഡിസൈന്‍സ് – സജീവ് വ്യാസ, സഹസംവിധാനം – ശിവക്ക്, സ്റ്റില്‍സ് – പവിന്‍ തൃപ്രയാര്‍, പിആര്‍ഓ – അജയ്തുണ്ടത്തില്‍.