പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി മഞ്ജു പിള്ള. മകള്‍ ദയയക്ക് ഏറെയിഷ്ടപ്പെട്ട ആല്‍ദോ ഷൂസ് ആണ് മഞ്ജു സമ്മാനിച്ചത്. സമ്മാനം തുറന്ന് നോക്കിയ ദയ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും മഞ്ജുവിനെയും സുജിത്തിനെയും കെട്ടിപ്പിടിച്ച്‌ സന്തോഷം പങ്കുവയ്ക്കുന്നതും കാണാം.

സമ്മാനം നല്‍കുന്നതിന്റെയും പാര്‍ട്ടി സംഘടിപ്പിച്ചതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പങ്കുവെച്ചിരുന്നു.

മഴവില്‍ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്ബരിയിലൂടെ മോഹനവല്ലിയായി തിളങ്ങുകയാണ് മഞ്ജു പിള്ള.