മുംബൈ: മഹാരാഷ്ട്രയില്‍ വിജയം ഉറപ്പിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്തതായിരിക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.
എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും ചാടിയ നേതാക്കളെ ഉന്നംവച്ച്‌ കൂറുമാറ്റം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. കുറഞ്ഞനാളുകള്‍ക്കിടെ എന്‍.സി.പിയില്‍ നിന്ന് നിരവധി നേതാക്കളാണ് ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും എത്തിയിരുന്നത്. പ്രതിപക്ഷത്ത് ഇരിക്കാനാണ് തങ്ങളോട് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് അത് അംഗീകരിക്കുന്നതായും ശരദ് പവാര്‍ പറഞ്ഞു.

ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ് എന്‍സിപി സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ട് അദ്ദേഹം തള്ളി.

കശ്മീര്‍ വിഷയമുയര്‍ത്തി കടുത്ത ദേശിയതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ നടത്തിയ പ്രചാരണങ്ങള്‍ ഏറ്റില്ല. സാമ്ബത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.