കൊച്ചി: വൈറ്റില അണ്ടര്‍പാസിലൂടെ ഹബ്ബിലേക്കു സ്വകാര്യ ബസുകള്‍ വരുന്നത് തടഞ്ഞതോടെ വൈറ്റില ഹബ്ബ് വഴിയുള്ള സ്വകാര്യ ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു. കഴിഞ്ഞ മാസവും വൈറ്റില അണ്ടര്‍പാസ് വഴി കടന്നു പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമര പ്രഖ്യാപനം നടത്തിയിരുന്നു എന്നാല്‍ ഏഴ് ദിവസത്തിനകം റോഡ് പണി പൂര്‍ത്തിയാക്കി യാത്രായോഗ്യമാക്കാമെന്ന കളക്ടറുടെ ഉറപ്പിന്മേല്‍ സമരം പിന്‍വലിക്കുകയായിരുന്നു. വൈറ്റില പാലം പണി നടക്കുന്നതിനാല്‍ ചക്കരപ്പറമ്ബ് ചെന്ന് യുടേണ്‍ എടുത്തു വേണം ബസുകള്‍ക്ക് വൈറ്റില ഹബ്ബിലെത്താന്‍. ഇത് അധികദൂര ഓട്ടമാണ് വരുത്തുന്നത്. അപ്രതീക്ഷിതമായി നടത്തിയ മിന്നല്‍ പണിമുടക്ക് സാധാരണക്കാരായ ജനങ്ങളെ പൊറുതിമുട്ടിച്ചു.
സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; ജനം വലഞ്ഞു
