തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ ശേഷം യുഡിഎഫ് പ്രവര്‍ത്തകന്റെ രോഷപ്രകടനം. ശാസ്തമംഗലത്തെ എന്‍എസ്‌എസ് ഓഫീസിന് മുന്നില്‍ മധുസൂദനന്‍ എന്ന പ്രവര്‍ത്തകന്‍ ചാണകമെറിയുകയായിരുന്നു.

മധുസൂദനന്‍ മദ്യപിച്ചാണ് സ്ഥലത്തെത്തിയതെന്ന് മ്യൂസിയം പോലീസ് പറയുന്നു. ശാസ്തമംഗലം സ്വദേശിയായ പ്രവര്‍ത്തകനാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതികരണവുമായി റോഡില്‍ ഇറങ്ങിയത്. മധുസൂദനനെ മ്യൂസിയം പോലീസ് പിടികൂടി.

സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാല്‍ എന്‍എസ്‌എസ് ഓഫീസിന് രാവിലെ മുതല്‍ സംരക്ഷണമുണ്ടായിരുന്നു. ഇതിനിടയിലാണ് മദ്യപിച്ചെത്തിയ മധുസൂദനന്‍ ഓഫീസിന് നേരെ ചാണകമെറിഞ്ഞത്. ഇയാളെ പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.